കൊച്ചി: ഇക്കഴിഞ്ഞ അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലയാളി ചെയ്തത് കൈയ്യബദ്ധമാണെന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്. ഫേസ്ബുക്കില്‍ ലൈവില്‍ വന്നാണ് രാജസേനന് വാചാലനായത്. ബിജെപി ഇപ്പോഴും തോറ്റിട്ടില്ലെന്നും, അധികം വൈകാതെ ബിജെപി കേരളം ഭരിക്കുമെന്നും രാജസേനന് പറയുന്നു.
ബിജെപി എവിടെയും തോല്ക്കാന് പോകുന്നില്ലെന്നും രാജസേനന് ആവേശത്തോടെ പറയുന്നു. പതിവുപോലെ കുറെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചതാണെന്നും രാജസേനന് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ മൂന്ന് സീറ്റിലെ യുഡിഎഫ് ജയവും രണ്ട് സീറ്റിലെ എല്‍ഡിഎഫ് ജയവും മലയാളിയുടെ കൈയ്യബദ്ധമെന്ന് മാത്രമെ പറയാന്‍ ആകൂവെന്നും രാജസേനന് തുറന്നടിച്ചു.
രാജ്യം മുഴുവന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വേരുകള്‍ പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു. അതിനാല്‍ കേരളത്തിലും അത് സംഭവിക്കുമെന്നും രാജസേനന് അഭിപ്രായപ്പെട്ടു. ഇത് ഒരു ബിജെപിക്കാരന്റെ മാത്രം വാക്കുകളല്ല, ഒരു കലാകാരന്റെ ദീര്‍ഘവീക്ഷണമുള്ള വാക്കുകളാണ്. ഇത് സംഭവിക്കും, സംഭവിച്ചേ പറ്റൂ. നമുക്ക് കാത്തിരിക്കാമെന്നും പറഞ്ഞ ശേഷമാണ് രാജസേനന് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
രാജസേനന്റെ വാക്കുകള്‍;
പതിവുപോലെ കുറെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചു. പക്ഷേ ബിജെപി തോറ്റിട്ടില്ല, എങ്ങും തോല്‍ക്കുകയില്ലെന്നും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലങ്ങള്‍ കാണുമ്ബോള്‍ മനസ്സിലാകും. മനസ്സിലായില്ലെന്ന് നടിച്ചുകൊണ്ട് വീണ്ടും ചെയ്ത കയ്യബദ്ധമെന്ന് കരുതിയാല്‍ മതി ഇപ്പോഴത്തെ മൂന്ന് സീറ്റിലെ യുഡിഎഫ് ജയവും രണ്ട് സീറ്റിലെ എല്‍ഡിഎഫ് ജയവും.
‘സുരേന്ദ്രനെയും പ്രകാശ് ബാബുവിനെയും തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെയോ സന്തോഷം തോന്നിക്കാണും. പക്ഷേ എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാന്‍ പറയുന്നു, കേരളത്തില്‍ ന്യൂനക്ഷവും ബിജെപിയും ഒന്നിച്ചുഭരിക്കുന്ന കാലം അധികം വൈകാതെ വരും. രാജ്യം മുഴുവന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വേരുകള്‍ പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു. അതിനാല്‍ കേരളത്തിലും അത് സംഭവിക്കും. ഇത് ഒരു ബിജെപിക്കാരന്റെ മാത്രം വാക്കുകളല്ല, ഒരു കലാകാരന്റെ ദീര്‍ഘവീക്ഷണമുള്ള വാക്കുകളാണ്. ഇത് സംഭവിക്കും, സംഭവിച്ചേ പറ്റൂ. നമുക്ക് കാത്തിരിക്കാം