കൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്.
ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗമിനി ജെയിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡന് എം.പി രംഗത്തെത്തിയിരുന്നു. ഭരണ പരാജയത്തിന്റെ ഉത്തരവാദിത്വം മേയര്‍ക്കാണെന്നും സ്വതന്ത്ര പദവിയുണ്ടായിട്ടു പോലും പ്രവര്‍ത്തിച്ചില്ലെന്നും പരസ്യമായി എം.പി. ആരോപിച്ചു.
എ ഗ്രൂപ്പുകാരിയായ സൗമിനിക്കെതിരെ ഐ ഗ്രൂപ്പുകാര്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഹൈബി ഈഡന് നടത്തിയ വിമര്‍ശനവും അതിന്റെ ഭാഗമാണ്. ഉറച്ച കോട്ടയായ എറണാകുളത്ത് 10,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ അത് വെറും 3,750 ലേക്ക് ചുരുങ്ങി.
സൗമിനി ജെയിനെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ജി.സി.ഡി.എ മുന്‍ ചെയര്‍മാനുമായ വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തില്‍ മേയര്‍ക്ക് പരാജയം സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സൗമിനി ജെയിനെ മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സൗമിനി ജെയിനെ തെരുവില്‍ തടയുമെന്നും കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു.