ആലപ്പുഴ: അരൂരിലെ തോല്‍വിക്ക് കാരണം താനാണെന്ന പ്രചാരണത്തിനെതിരെ തുറന്നടിച്ച്മന്ത്രി ജി സുധാകരന്. തോല്‍വിയുടെ ഉത്തരവാദിത്തം തന്െറമേല്കെട്ടിവെക്കാന് ചിലര്‍ ശ്രമിക്കുകയാണ്. തന്‍െറ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്ഥിക്ക്ഒരു വോട്ടും നഷ്ടമായിട്ടില്ല.യഥാര്‍ത്ഥ കാരണങ്ങളെ മറക്കാന്‍ ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. ചില മാധ്യമങ്ങള്‍ തന്നെ ലക്ഷ്യമിട്ട്വാര്ത്ത നല്കുന്നുവെന്നുംസുധാകരന് വ്യക്തമാക്കി.
കടപ്പുറത്തെയും കായലോരത്തെയും വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. ഇത് പാര്‍ട്ടി സൂക്ഷ്മമായി പരിശോധിക്കണം. അവിടങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ് നഷ്ടമായത്. അരൂരില്ഷാനിമോള്അനുകമ്ബ കൊണ്ട് ജയിച്ചതല്ല. നിരങ്ങിയാണ് ഷാനിമോള്‍ ജയിച്ചത്. സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. അതിന്റെ കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്ന് സുധാകരന് പറഞ്ഞു.