കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് എടിഎം കവര്‍ച്ചാശ്രമം. കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല.
വെളളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. എടിഎം യന്ത്രത്തിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്തു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.