കൊല്ലം: പരവൂരില്‍ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം.
പരവൂർ ദയാബ്ജി ജംഗ്ഷൻ അനിത ഭവനിൽ മോഹൻലാലിന്റെ വീട്ടിലാണു കവർച്ച നടന്നത്. മോഹൻലാലിനെ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബാംഗങ്ങളും ആശുപത്രിയിലാണുണ്ടായിരുന്നത്.
മോഹന്‍ലാലിന്റെ മകന് ഗിരീഷ് ലാൽ ഇന്നു രാവിലെ വീട്ടിലെത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ കോടാലി ഉപയോഗിച്ചു അലമാര വെട്ടിപ്പൊളിച്ചാണു സ്വർണവും പണവും കവർന്നത്. കോടാലി വീട്ടിൽ നിന്നു കണ്ടെടുത്തു. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.