ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ്ഐ സാബുവിന്റേയും സിപിഒ സജീവ് ആന്റണിയുടേയും ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ കോടതി തള്ളിയത്. ജാമ്യാപേക്ഷ തൊടുപുഴ കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍ വ്യക്തമാക്കി.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇന്നലെ മൂന്ന് പൊലീസുകാരെ കൂടി കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. എഎസ്ഐ റോയ് പി വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെഎം ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ ദേഹപരിശോധനയ്ക്കായി നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിച്ച മൂന്ന് പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ പ്രവേശിപ്പിച്ചു.