മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന് അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ജിവനൊടുക്കിയതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന് നടപടി.
അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫിസറും സമിതിയില്‍. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാച്ച് വര്‍ധനയില്‍ തീരുമാനമെടുക്കുക. യൂത്ത് ലീഗിന്റെ സമരത്തിന് പുറമെ സംസ്ഥാനത്തെ പലയിടങ്ങളിലും പ്രതിഷേധം ഇരമ്പി. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.