കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ‘കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ആര് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ മെയ് 14 നാണ് അഭിലാഷ് ചന്ദ്രന് മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. അഭിലാഷിൻ്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാൾ ഡോക്ടറെ മ്രിദ്ധിച്ചത്. തുടര്‍ന്ന് ഇയാൾ ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പ്രധിഷേധിച്ചിരുന്നു. ഇയാൾക്കെതിരെ നടപടി എടുക്കാത്തതിനെ തുടർന്ന് രാജി വയ്ക്കുകയാണെന്നും മര്‍ദനമേറ്റ ഡോ രാഹുല്‍ മാത്യു ഫേസ്ബുക്കില്‍ കൂടി പറഞ്ഞിരുന്നു. തുടർന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്.