മലബാറില്‍ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റിസല്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെയും സീറ്റുകളുടെയും കണക്ക് പറഞ്ഞതാണ്. മൂന്നാം അലോട്ട്മെന്റ് കഴിയുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഫലപ്രഖ്യാപനം വന്നുതുടങ്ങിയതുമുതല്‍ തന്നെ മലബാറിലെ സീറ്റ് പ്രതിസന്ധി കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പുതിയ ബാച്ചുകള്‍ ആരംഭിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റ് നടത്തുന്നിത് മുമ്പ് തന്നെ സീറ്റ് ക്ഷാമം പറയുകയാണ്.
സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളില്‍ ശുചീകരണ ദിനം സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. മൂന്നാം അലോട്ട്മെന്റ് പൂര്‍ത്തിയാകുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കും. അരലക്ഷത്തിലധികം കുട്ടികള്‍ക്ക് സീറ്റില്ല എന്നത് തെറ്റായ കണക്കാണെന്നും മന്ത്രി പറഞ്ഞു.