കാന്‍ ഫിലിം ഫെസ്റ്റിന്റെ റെഡ് കാര്‍പറ്റില്‍ നടി കനി കുസൃതിയുടെ തണ്ണിമത്തന് ക്ലച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കനി ഈ തണ്ണിമത്തന് ഡിസൈനിലുള്ള ക്ലച്ച് കൈയില്‍ പിടിച്ചിരുന്നത്.കാനിലെ സ്വപ്ന വേദിയിൽ തിളങ്ങിയ കനിയും ദിവ്യപ്രഭയും രാജ്യന്തര തലത്തിൽ ചർച്ചചെയ്യപ്പെട്ടപ്പോൾ കനിയുടെ കയ്യിലെ ബാഗ് ചർച്ചചെയ്യപ്പെട്ടത് അന്താരഷ്ട്ര തലത്തിലാണ്. പലസ്തീന് പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്ന ഈ തണ്ണിമത്തന് ക്ലച്ച് കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്റ്റോറായ സാള്‍ട്ട് സ്റ്റുഡിയോയാണ് ഡിസൈന്‍ ചെയ്തത്.
ലോകത്തിന് മുൻപിൽ തന്റെ നിലപാട് ഉറക്കെ വിളിച്ചു പറയാൻ കനി കാണിച്ച ധൈര്യത്തെ സമൂഹ മാധ്യമങ്ങളടക്കം വാനോളം പുകഴ്ത്തിയപ്പോൾ ചിലർക്കുണ്ടായ സംശയം എങ്ങനെയാണ് തണ്ണിമത്തൻ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ അടയാളം ആകുന്നതെന്നാണ്.പച്ച നിറത്തിലുള്ള തുണിയില്‍ മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ തുന്നിപ്പിടിപ്പിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.തണ്ണിമത്തനെ പലസ്തീൻ പ്രതിരോധത്തിന്റെ അടയാളമായി കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും മുതലല്ല. വെസ്റ്റ് ബാങ്ക് മുതൽ ഗാസ വരെ പലസ്തീനിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. പലസ്തീനിയൻ പാചകത്തിൽ തണ്ണിമത്തന് വലിയ പ്രാധാന്യവുമുണ്ട്. 1967 ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും കിഴക്കന്‍ ജറുസലേമിന്റെയും നിയന്ത്രണം ഇസ്റാഈല്‍ പിടിച്ചെടുത്തപ്പോള്‍,
അധിനിവേശ പ്രദേശങ്ങളില്‍ പലസ്തീന് പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാക്കിയിരുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഫലസ്തീനികള്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി തണ്ണിമത്തന് ഉപയോഗിക്കാന്‍ തുടങ്ങിയത്.