തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയെന്ന് ആരോപണം. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
താൻ അറിയാതെയാണ് ആർസിസിയിൽ പരിപാടി നടന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഇത്തരത്തിൽ അനൗപചാരിക ഉദ്ഘാടനങ്ങൾ നടത്തുന്ന പതിവില്ലെന്നും മന്ത്രി പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്. അതേസമയം സംഭവത്തിൽ ആർസിസി ഡയറക്ടർ വിശദീകരണവുമായി രംഗത്ത് വന്നു. ആർസിസിയിൽ നടന്നത് കാത്ത് ലാബിൻ്റെ ഉദ്ഘാടനമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനുള്ള അനൗപചാരിക ചടങ്ങ് മാത്രമായിരുന്നു എന്നുമാണ് ഡയറക്ടർ വ്യക്തമാക്കുന്നത്. ഒരാഴ്ച കൊണ്ട് കാത്ത് ലാബിൽ രോഗികളെ പ്രവേശിപ്പിക്കേണ്ടതുണ്ടെന്നും സാധാരണ ഇത്തരം ചടങ്ങുകൾ നടത്താറുണ്ടെന്നും ഡയറക്ടർ വ്യക്തമാക്കി.