തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസും ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഐഎഎസും വിവാഹിതനാകുന്നു. ഞായാറാഴ്ച്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വെച്ചായിരിക്കും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക.
എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇരുവരും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്. 2012-ല്‍ ശ്രീറാമും 2014 ല്‍ രേണുവും രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടുന്നത്.
ദേവികുളം സബ് കളക്ടറായിരിക്കേ മൂന്നാറില്‍ ഭൂമി കയ്യേറിയവര്‍ക്ക് എതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമന് മാധ്യമശ്രദ്ധ നേടുന്നത്. എന്നാല്‍ 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കേസില്‍ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്. മൂന്നാര്‍ സബ് കളക്ടര്‍ ആയിരിക്കേ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശനനിലപാട് എടുത്തതിന്റെ പേരില്‍ രേണു രാജും ശ്രദ്ധേയയായിരുന്നു.