മലപ്പുറം: പൂളക്കപ്പാറ ആദിവാസി കോളനിയില്‍ കനത്ത മഴയത്ത് മരം വീണ് മൂന്ന് പേര് മരിച്ചു. പൂളക്കപ്പാറ കോളനിയിലെ ശങ്കരന്, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. കോളനിയിലെ ഉത്സവത്തിനിടെയാണ് അപകടം.
പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള ആദിവാസി കോളനിയില്‍ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണാണ് അപകടമുണ്ടായത്. സമീപ കോളനികളിലെ ആദിവാസികളും ഉത്സവത്തിനായി എത്തിയിട്ടുണ്ടായിരുന്നു. പരുക്കേറ്റ ആറ് പേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.