തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാനായി സംസ്ഥാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പാസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില വിഭാഗക്കാരെ പാസില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ പാസ് സംവിധാനം അസൗകര്യങ്ങള്‍ക്കു കാരണമായതോടെ കൂസ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകുംടുതല് വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. പാസില്‍നിന്ന് പുതുതായി ഒഴിവാക്കിയ വിഭാഗങ്ങള്‍:
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍
നഴ്സുമാര്‍
മറ്റ് ആശുപത്രി ജീവനക്കാര്‍
ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍
മെഡിക്കല്‍ ലാബ് ജീവനക്കാര്‍
മെഡിക്കല്‍ ഷോപ്പ്
മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്
ഡാറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍
യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാര്‍
സ്വകാര്യ സുരക്ഷാ ജീവനക്കാര്‍
പാചകവാതക വിതരണക്കാര്‍
പെട്രോള്‍ പമ്പ് ജീവനക്കാര്‍