കൊച്ചി:ചാന്‍സിലറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കാന് വിസിമാര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി.ഹര്‍ജിക്കാരെ കേള്‍ക്കാന്‍ ഗവര്‍ണര്‍ കൃത്യമായ സമയം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വിസിമാരെ തെരഞ്ഞെടുത്തത് യുജിസി മാനദണ്ഡപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാന്സിലകര് ഒന്‍പത് വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയതിനെതുടര്‍ന്ന് വിസിമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജിക്കാരായ വിസിമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ ചാന്‍സിലര്‍ പരിഗണിക്കണമെന്നും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിസിമാര്‍ അടക്കമുള്ളവരെ വിളിച്ചുവരുത്തി അവരുടെ വിശദീകരണം കൂടി കേട്ട ശേഷം ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.