തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 46,160 രൂപയും ഗ്രാമിന് 5,770 രൂപയുമാണ് ഇന്നത്തെ വില.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,770 രൂപയാണ്.
നാല് ദിവസം മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ വില ഉയർന്നിരുന്നു. പിന്നീട് സ്വർണവിലയില്‍ മാറ്റം വന്നിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.