തൃശൂർ: തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്ഡ്. കണക്കില്‍പ്പെടാത്ത 34,000 രൂപ പിടികൂടി. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 34,000 രൂപ വിജിലന്‍സ് പിടികൂടിയത്. വെയിംഗ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായിട്ടാണ് പണം സ്വീകരിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണര്‍ ചാന്ദ്നിയോടും ഓഫീസ് ജീവനക്കാരന് രാധാകൃഷ്ണനോടും ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദ്ദേശം നല്കി.