തിരുവനന്തപുരം: ജാതി, മത വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം മാതൃകയാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികൂല സമീപനം ഉണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സഹായം ലഭിച്ചില്ല. മത്സ്യതൊഴിലാളികളുടെ ഇടപെടലിനെ കുറിച്ച് അഭിമാനമുണ്ടെന്നും പ്രളയ കാലത്തെ സഹായത്തിന് കേന്ദ്രത്തിന് നന്ദിയുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രസംഗം. കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ അനാരോഗ്യ പ്രവണതകള്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി. വിവിധരംഗങ്ങളില്‍ കേരളം നേടിയ പുരോഗതി ശിക്ഷയായി മാറുന്നു. മുന്‍കാലനേട്ടങ്ങള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയാണ്. സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസഹായങ്ങളില്‍ കുറവുണ്ടാകുന്നു. മുന്‍കാല നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഈ സമീപനം കൊണ്ടെത്തിച്ചു”-ഗവർണ്ണർ പറഞ്ഞു. പ്രളയത്തില്‍ 26700 കോടിയുടെ നഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിന്15,882 കോടി വേണം. കേരളത്തെ പുനർനിർമാണത്തിനുള്ള വെല്ലുവിളിയായി ഇതിനെ കാണണം. കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ പറഞ്ഞു. മാനവ വിഭവശേഷി സൂചികകളിൽ കേരളം മുന്നിലാണ്. അഴിമതി കുറഞ്ഞ ,വർഗ്ഗീയ കലാപം ഇല്ലാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.