സുല്‍ത്താന്‍ ബത്തേരി: പഠിക്കാന്‍ മിടുക്കായിയിരുന്നു ഷഹ്ല. വലുതാകുമ്പോള്‍ ജഡ്ജിയാവണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ലയുടെ ഉമ്മ അഡ്വ. സജ്ന പറയുന്നു. മകളെ നഷ്ടമായി. ഇനി മറ്റാര്‍ക്കും ഈ ഗതി ഉണ്ടാവരുത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളെജ് പോലുള്ള ചികിത്സാ സൗകര്യം എത്രയും വേഗം നാട്ടില്‍ ഉണ്ടാകണം, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുതെന്നും അഡ്വ. സജ്ന പറയുന്നു.