തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കാലാവധി കഴിഞ്ഞ ചാത്തന് മരുന്നുകള്‍ വിതരണം ചെയ്തു വി.ഡി.സതീശന്. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിഞ്ഞാണ് ക്രമക്കേടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കമിഴ്ന്നു വീണാല്‍ കാല്പണം എന്നാണ് സര്‍ക്കാരിന്റെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണമെന്നും സപ്ലൈകോയും കെഎസ്ആര്‍ടിസിയുടെ വഴിയേ, അവശ്യസാധനങ്ങളില്ല. മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയ്ക്ക് മാസം 6.67 ലക്ഷം രൂപ ചെലവിടുന്നു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ 12 പേരെ നിയമിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എം .എസ് .സി കാലാവധി കഴിഞ്ഞ ചാത്തന് മരുന്നുകള്‍ വിതരണം ചെയ്തു : വി.ഡി.സതീശന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം