അങ്കമാലി : മലയാറ്റൂരില്‍ അഞ്ചുവയസുകാരന് നേരെ തെരുവുനായയുടെ ആക്രമണം. വീടിന് മുന്നില്‍ രാവിലെ കളിച്ചുകൊണ്ടിരുന്നതി നിടയാണ് തെരുവുനായയുടെ ആക്രമണം. മണിയാംപിള്ളി ഷെബിന്റെ മകന് ജോസഫിന്റെ (5) കവിള് ആണ് നായ കടിച്ചുപറിച്ചത്. ഗുരുതര പരുക്കേറ്റ അഞ്ചുവയസുകാരനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.