തിരുവനന്തപുരം: വട്ടിയൂർക്കാവിലെ വിജയം എല്‍ഡിഎഫ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍.
മേയറെ മുന്‍നിര്‍ത്തി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിനു ലക്ഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കേന്ദ്രങ്ങള്‍ എണ്ണിയപ്പോള്‍ തന്നെ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭൂരിപക്ഷം അയ്യായിരം കടത്തി. ഉപതിരഞ്ഞെടുപ്പിൽ വലിയ പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയെന്ന് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് പറഞ്ഞു. യുവജനങ്ങളും സ്ത്രീകളും പിന്തുണച്ചു. എൻഎസ്എസ് അടക്കമുള്ള എല്ലാ സമുദായങ്ങളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു. 7000- മുതൽ 10000 വരെ ലീഡ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.