ഹരിപ്പാട്: ബൈക്ക് കാറിൽ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായ പരിക്കേറ്റു. മണ്ണാറശാല തുലാംപറമ്പ് നടുക്ക് നിറയിൽ വീട്ടിൽ ജിഷ്ണു (23), ആനകുന്നിൽ അജയ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഹരിപ്പാട്-പള്ളിപ്പാട് റോഡിൽ പ്രതിമുഖം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.
വേഗതയിൽ എത്തിയ ബൈക്ക് നിർത്തി ഇട്ടിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇരുവരും തെറിച്ചു വീണു. എമർജൻസി റെസ്ക്യു ടീം അംഗങ്ങളും ഹരിപ്പാട് പൊലീസും സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. . തലയില്‍ ഗുരുതരമായി പരിക്കറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.