സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നാല് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് സംസ്ഥാനത്ത് 45 മുതല്‍ 55 ശതമാനം വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂറില്‍ മധ്യകിഴക്ക്, അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്.