ഷിരൂര്‍ മണ്ണിടിച്ചിൽ ദൗത്യത്തിൽ കർണാടക പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് ഒരു ഡ്രൈവര്‍ക്ക് എന്താണ് ഇത്ര പ്രാധാന്യം എന്ന് ചോദിച്ചു. സാമൂഹൃ പ്രതിബദ്ധയില്‍ കേരള പോലീസ് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലായിരുന്നു കര്‍ണാടക പോലീസിനെ വിമര്‍ശിച്ചും കേരള പൊലീസിനെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. സാമൂഹിക പ്രവർത്തനങ്ങളിൽ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ് കേരള പോലീസ്. അര്‍ജുനായി ഷിരൂരില്‍ നടക്കുന്ന തിരച്ചിലിന് എത്തിയവരോട് ഒരു ഡ്രൈവര്‍ക്ക് എന്താണ് ഇത്ര പ്രാധാന്യമെന്ന് കര്‍ണാടക പൊലീസ് ചോദിച്ചു. . കേരളാ പോലീസ് ആയിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.