ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയവരെ പിന്തുണച്ച് മന്ത്രി വീണാ ജോർജ്ജ് രംഗത്തെത്തി. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകും. തെറ്റ് ചെയ്തിട്ടുള്ള ഒരാളെയും സർക്കാർ സംരക്ഷിക്കില്ല.മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി അത് തുടരുകയാണെങ്കിൽ സർക്കാർ എല്ലാ പിന്തുണയും നൽകും. തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ലെന്ന് വ്യക്തമാണെന്നും വീണാ ജോർജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിൻ്റെ ഉള്ളടക്കം പഠിക്കാൻ തീരുമാനിച്ചു. റിപ്പോർട്ടിന് തുടർനടപടി ആവശ്യമാണെങ്കിൽ സർക്കാർ അത് അംഗീകരിക്കും. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ്ണപിന്തുണ സർക്കാർ നൽകും ഒരു സംശയവും വേണ്ടെന്നും തെറ്റ് ആര് ചെയ്താലും അവർ സംരക്ഷിക്കപ്പെടില്ലെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.