കൊച്ചി: കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസത്തിനു വേണ്ടി നടന്ന പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച അയ്യന്‍കാളി ജയന്തി ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സെല്‍ഫ് ഫിനാന്‍സ് ആന്റ് അണ് എയിഡഡ് എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എന്‍.അരുണ്‍ അറിയിച്ചു. അയ്യന് കാളി ജയന്തി ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാനുള്ള സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍ ഫെഡറേഷന്റെ തീരുമാനം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. നവോത്ഥാന കേരളത്തിന്റെ ഇതിഹാസപുരുഷനായ അയ്യങ്കാളിയോടുള്ള ആദരസൂചകമായിട്ടാണ് ആദിവസം ഗവണ്മെന്റ് അവധി പ്രഘ്യാപിച്ചിട്ടുള്ളത്.
ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസത്തിനു വേണ്ടി നടന്ന പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത് അയ്യന്‍കാളി ആയിരുന്നു.
സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍ ഫെഡറേഷന്റെ ഭാരവാഹികളുടെ മനസ്സിലെ ജാതി വെറിയാണ് മഹാത്മാ അയ്യങ്കാളിയോടുള്ള ഈ അനാദരവില്‍ വ്യക്തമാകുന്നത്. തീരുമാനം നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്നും ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുവാന്‍ കേരള ഗവണ്മെന്റും വിദ്യാഭ്യസ വകുപ്പും തയ്യാറാകണമെന്നും എന്‍.അരുണ്‍ ആവശ്യപ്പെട്ടു.