കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേ ഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്. മരണത്തെ ചുറ്റിപ്പറ്റി പല ചര്‍ച്ചകളും നടക്കുന്നുണ്ട്. വസ്തുത പുറത്തുവരണമെന്നും വെള്ളാപ്പള്ളി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മരിച്ച മഹേശന് വെള്ളാപ്പള്ളിയൊടൊപ്പം പ്രവര്‍ത്തിച്ച ആളാണ്.
കെ കെ മഹേശനെ ഇന്ന് രാവിലെയാണ് യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.
നിലവില്‍ 21 കേസുകള്‍ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷി ക്കുന്നുണ്ട്. മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററായിരുന്നു മഹേശന്.