കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടുപ്രതികള്‍ കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്. ഇവര്‍ക്കാണ് നസീറിനെ ആക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത്.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ സഹായിയും സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറിയുമായ രാജേഷ് ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റിലായിരുന്നു.