തിരുവനന്തപുരം: കളളുഷാപ്പുകള്‍ക്കും ബാറുകളെ പോലെ സ്റ്റാര്‍ പദവി നല്കാന് തീരുമാനം. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. കളളു ഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്ന് എക്സൈസിന്റെ ശുപാര്‍ശയുണ്ട്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്.
കളള് ഷാപ്പുകളുടെ ലേലം ഇനി ഓണ്‍ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നറുകിട്ടാണ് കളള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.
ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല പകരം പാര്‍ക്കിലെ ക്ലബ്ബുകള്‍ക്ക് നടത്തിപ്പിന്റെ ചുമതല നല്‍കാനാണ് തീരുമാനം. ഐടി പാര്‍ക്കുകളിലെ മദ്യവില്‍പ്പനയായിരുന്നു കഴിഞ്ഞ മദ്യനയത്തിലെ പ്രധാന ശുപാര്‍ശ. ഐടി പാര്‍ക്കുകളിലെ ബാറ് നടത്തിപ്പ് നിലവില്‍ ബാറുകള്‍ നടത്തിയ പരിചയമുള്ള അബ്കാരിക്ക് നല്‍കണമെന്ന വാദമുയര്‍ന്നിരുന്നു. ഒടുവില്‍ ക്ലബ്ബുകള്‍ക്ക് നടത്തിപ്പ് ചുമതല നല്‍കുകയായിരുന്നു.