കണ്ണൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ഇടയിലും അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെടുത്ത് പോലീസ്. ഇത്തരത്തില്‍ കണ്ണൂരില്‍ അനാവശ്യമായി പുറത്തിറങ്ങിയ 10 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പലയിടത്തും വിലക്ക് ലംഘിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്പ്പിച്ചു. കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു. പലയിടത്തും പരിശോധനകള്‍ക്ക് യതീഷ് ചന്ദ്ര നേരിട്ടെത്തിയാണ് നേതൃത്വം കൊടുത്തത്. വാഹനം നിര്‍ത്തിച്ച് എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച് ആവശ്യമെങ്കില്‍ മാത്രമാണ് യാത്ര തുടരാന്‍ അനുവദിച്ചത്. അനാവശ്യമായി പുറത്തിറങ്ങിയരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയും നിലപാട് കടുപ്പിക്കേണ്ടടിടത്ത് അങ്ങനെ ചെയ്തുമായിരുന്നു പരിശോധന. ഒരുപാട് പേര് വെറുതെ പുറത്ത് ഇറങ്ങുന്നുണ്ടെന്നും ഇറങ്ങുന്നവരില്‍ 85 ശതമാനവും അനാവശ്യ കാരണങ്ങളാണ് പറയുന്നതെന്നും യതീഷ് ചന്ദ്ര ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ പുറത്തിറങ്ങിയവരെ പിടികൂടിയപ്പോള്‍ 20 കിലോമീറ്ററോളം ദൂരത്ത് നിന്നാണ് വരുന്നതെന്ന് മനസിലായെന്നും അരി വാങ്ങിക്കാന്‍ വന്നതാണെന്ന് കള്ളം പറഞ്ഞെന്നും യതീഷ് ചന്ദ്ര പറയുന്നു. വെറുതെ ഇറങ്ങിയതാണെന്ന് സമ്മതിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതരുള്ള കാസര്‍കോടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കര്‍ശന നിരീക്ഷണമാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Home Kerala ലോക്ക് ഡൗണിനിടെ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ചിലര്‍; കര്‍ശ്ശന നടപടിയെന്ന് താക്കീത് ചെയ്ത് യതീഷ് ചന്ദ്ര
ലോക്ക് ഡൗണിനിടെ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ചിലര്‍; കര്‍ശ്ശന നടപടിയെന്ന് താക്കീത് ചെയ്ത് യതീഷ് ചന്ദ്ര
by രാഷ്ട്രദീപം
by രാഷ്ട്രദീപം