ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നില്ല. ഇക്കാര്യത്തിൽ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ആരോഗ്യ മേഖലയിൽ എങ്കിലും സർക്കാർ ഉടനടി പണം അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം അടക്കം ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിംഗ് അടിയന്തരമായി വിളിച്ചു കൂട്ടണം തൊഴിലുറപ്പ് തൊഴിലാളികൾക്കും പെൻഷൻ കാർക്കുള്ള പണം കൈകളിൽ എത്തിക്കാനുള്ള അധിക സഹായം നൽകണമെന്നും ഐസക് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രയാസങ്ങൾ ജനങ്ങൾ ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിലക്കയറ്റമില്ലാതെ സർക്കാർ പിടിച്ചു നിർത്തും. ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. നിലവിൽ കാസർഗോഡ് മാത്രമാണ് തൊഴിലുറപ്പ് നിർത്തിയതെന്നും മറ്റു ജില്ലകളിൽ തൊഴിൽ ക്രമീകരണം ഏർപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ഇവർക്ക് കേന്ദ്രം പണം തന്നെ പറ്റൂ. വലിയ വായിൽ കൊട്ടുപാട്ടുമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പക്ഷേ സംസ്ഥാനങ്ങൾക്ക് യാതൊരു സഹായവും നൽകുന്നില്ല ഐസക് കുറ്റപ്പെടുത്തി.