തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് സൂര്യാഘാതത്തിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഈ ജില്ലകളിൽ താപനില ശരാശരിയിൽ നിന്ന് 3 ഡിഗ്രിവരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.