കോഴിക്കോട്: ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. ജല ചൂഷണ കഥ പൊളിയും. എന്താണ് അഴിമതി എന്ന് ഇതുവരെ പ്രതിപക്ഷം പറയുന്നില്ല. മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞതാണ്. അത്ര വലിയ പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ലെന്നും മന്ത്രി ചോദിച്ചു.
മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും ജനങ്ങൾ മുഴുവൻ പ്രതിപക്ഷത്തിൻ്റെ കുത്തകയല്ലെന്നും എം.ബി രാജേഷ് പറഞ്ഞു. സ്പിരിറ്റ് വ്യവസായിക ഉത്പന്നമാണ്. അഴിമതി പൊളിഞ്ഞതു പോലെ ജലചൂഷണകഥയും പൊളിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.