കോട്ടയം: പാല നഗരസഭയിലെ എയര്‍പോഡ് മോഷണത്തില്‍ ട്വിസ്റ്റ്. തന്റെ മുപ്പതിനായിരം രൂപ വിലയുള്ള എയര്‍പോഡ് മോഷ്ടിച്ചത് സിപിഎം അംഗം ബിനു പുളിക്കക്കണ്ടമാണെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് -എം കൗണ്‍സലർ ജോസ് ചീരങ്കുഴി രംഗത്ത് വന്നു.
കട്ടമുതല് തിരിച്ചു തരുമെന്ന് കരുതിയാണ് താൻ ഇത്രയും നാളും കാത്തിരുന്നതെന്നും മോഷ്ടാവ് എയര്‍പോഡ് ഉപയോഗിക്കുന്പോള്‍ തന്റെ ഫോണില്‍ സിഗ്നല്‍ വരുമെന്നും അങ്ങനെയാണ് താൻ മോഷ്ടിവിനെ തിരിച്ചറിഞ്ഞതെന്നും ജോസ് ചീരങ്കുഴി പറഞ്ഞു.
പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎമ്മിലെ ജോസിൻ ബിനോ രാജിവച്ചതിന് പിന്നാലെയാണ് നഗരസഭയില്‍ പുതിയ വിവാദം ഉടലെടുത്തത്. ഇടതു മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞതിനാലാണ് ജോസിൻ ബിനോ രാജിവെച്ചത്.ഇനിയുള്ള രണ്ടു വർഷം കേരള കോണ്‍ഗ്രസ് എമ്മിനാണ് ചെയർമാൻ സ്ഥാനം.