മൂവാറ്റുപുഴ :അജു ഫൗണ്ടേഷന്റെ ഡി ശ്രീമാന്‍ നമ്പൂതിരി പുരസ്ക്കാരം ജിലുമോള്‍ മാരിയറ്റ് തോമസിന് അജു ഫൗണ്ടേഷന് ചെയര്മാന് എം.കെ.സാനുമാസ്റ്റര്‍ സമ്മാനിച്ചു. മൂവാറ്റുപുഴ കബനി പാലസില്‍ ചേര്‍ന്ന പ്രൗഡഗഭീര സദസില്‍ വച്ചാണ് ജിലുമോള്‍ക്ക് പുരസ്ക്കാരം നല്‍കിയത് . മനുഷ്യന് എന്നത് വിസ്മയകരമായ കാഴ്ചയാതിനാലാണ് ജിലുമോളെപോലുള്ളവര്ക്ക് ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ മറികടക്കാനാകുന്നതെന്ന് സാനുമാസ്റ്റര്‍ പറഞ്ഞു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രൊഫ. എം.കെ.സാനുമാസ്റ്റര്‍. ജനറല്‍ സെക്രട്ടറി പ്രമോദ് കെ.തമ്പാന് സ്വാഗതം പറഞ്ഞു. ഫൗണ്ടേഷന് ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാക്ഷണം നടത്തി. സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയര്മാന് ഡോ. ജെ.പ്രസാദ്, കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്മാന് അഡ്വ. പി.എം.ഇസ്മായില്‍, എ.പി.വര്‍ക്കി മിഷന് ഫോസ്പിറ്റല്‍ ചെയര്മാന് പി.ആര്. മുരളീധരന്, സി.പി.എം. ഏരിയസെക്രട്ടറി അഡ്വ. അനീഷ് എം.മാത്യു എന്നിവര്‍ സംസാരിച്ചു. ഫൗണ്ടഷന് ഡയറക്ടര്‍മാരായ കെ.എം.ദിലീപ്,പി.ബി.രഞ്ചന്‍, അഡ്വ. ടി.എം.റഷീദ്, കമാന്‍ഡര്‍ സി.കെ.ഷാജി, ടി.വി.അനിത, അമല്‍ പി. വിനോദ് ,സി.കെ.ഉണ്ണി, അജേഷ് കോട്ടമുറിക്കല്‍ , ആരോമല്‍ തമ്പി, സാജുതുരുത്തില്‍, അരുണ്‍ ഡേവിഡ്, എന്നവര്‍ ചടങ്ങിന് നേതൃത്വം നല്കി. കുമാരനാശാന് പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് നന്ദി പറഞ്ഞു.
ജന്മന ഇരുകൈകളും ഇല്ലാതെ ജനിച്ചുവീണ താന്‍ ജീവിതത്തിലെപ്രതിസന്ധികളെ തരണം ചെയ്യാന്‍ കരുത്തുള്ള മനസുണ്ടായതിനാലാണ് കാലുകള്‍ കൊണ്ട് വാഹനം ഓടിക്കുവാനുള്പ്പടെ എല്ലാ ജോലികളും ചെയ്യുവാന്‍ കഴിവുറ്റവളാക്കിമാറ്റിയതെന്ന് ജിലുമോള്‍ അവാഡ് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍പറഞ്ഞു. സാനുമാസ്റ്റിറില്നിന്നും ഏറ്റുവാങ്ങുന്ന അവാര്‍ഡിലൂടെ തനിക്ക് കൂടുതല്‍കരുത്ത് ലഭിച്ചതായും ജിലുമോള്‍ പറഞ്ഞു .