മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും രണ്ട് പേര് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്ത മംഗളൂരു നാളെ ലീഗ് എംഎല്‍എമാര്‍ സന്ദര്‍ശിക്കും. എം സി ഖമറുദ്ധീന്, പാറക്കല്‍ അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന്, എന്‍ ഷംസുദ്ദീന് എന്നിവരാണ് മംഗളൂരു സന്ദര്‍ശിക്കുന്നത്. അതേസമയം ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. രാജ്ഘട്ടില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തും. മൂന്ന് മണി മുതല്‍ രാത്രി 8 വരെയാണ് ധര്‍ണ്ണ.