പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പുത്തുമലയിൽ, മുണ്ടകൈ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ സംസ്കരിച്ച പുത്തുമലയിലെ കുഴിമാടങ്ങൾ സന്ദർശിച്ചു. കുഴിമാടങ്ങളിൽ പ്രിയങ്ക ഗാന്ധി പൂക്കൾ അർപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക സംവദിച്ചു. രാഹുൽ ഗാന്ധിക്കും ഭർത്താവിനും മകനുമൊപ്പമാണ് പ്രിയങ്ക സന്ദർശനം നടത്തിയത്.
ഇനി എത്ര മൃതദേഹം കിട്ടാനുണ്ടെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ ടി സിദ്ദിഖ് എംഎല്‍എയില്‍ നിന്നും പ്രിയങ്ക ചോദിച്ചറിഞ്ഞു. കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലും പ്രിയങ്ക വയനാടിന്റെ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവരെ അനുസ്മരിച്ചു.
ചൂരല്‍മലയിലെ ദുരന്തകാഴ്ച്ചകളും കരളുറപ്പും തന്റെ ഉള്ളില്‍ തൊട്ടു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെയാണ് താന്‍ ഇവിടെ കണ്ടത്. താന്‍ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ഈ ധൈര്യം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വയനാടിന്റെ ഭാഗമാകുന്നത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.