കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീര്‍പ്പായി. ജോബി ജോർജിന്റെ വെയില് എന്ന ചിത്രം ഷെയ്ന് പൂര്‍ത്തിയാക്കും. എന്നാല്‍ ജോബിയുടെ തന്നെ അടുത്ത ചിത്രത്തില്‍ നിന്നും ഷെയിന്‍ പിന്മാറി. ഇപ്പോൾ അഭിനയിക്കുന്ന കുർബാനിയുടെ ചിത്രീകരണം നവംബർ 10 ന് അവസാനിക്കും. ഇതിന് ശേഷം നവംബർ 16 മുതൽ ജോബിയുടെ വെയില് എന്ന ചിത്രത്തിൽ ഷെയ്ന് അഭിനയിക്കും.
താരസംഘടനയായ അമ്മയുടെയും നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ കൊച്ചിയിൽ ചേര്‍ന്ന ചർച്ചയിലൂടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചത്.
പ്രശ്നങ്ങൾ പറഞ്ഞു ഒത്തു തീർപ്പാക്കിയെന്നും കരാർ പ്രകാരം ഷെയിന്‍ നിഗത്തിന് നല്‍കാനുണ്ടായിരുന്ന 40 ലക്ഷത്തില്‍ 24 ലക്ഷം രൂപ നല്‍കിയെന്നും ഇനി 16 ലക്ഷം കൂടി നല്‍കുമെന്നും ജോബി ജോർജ് വ്യക്തമാക്കി.
ചർച്ചയിൽ തൃപ്തിയും സന്തോഷവും ഉണ്ടെന്നു ഷൈൻ നിഗവും പ്രതികരിച്ചു. ‘വെയിൽ സിനിമയുടെ തുടക്കവും മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു’. ഇപ്പോൾ എല്ലാം പരിഹരിച്ചതായും ഷെയ്ന് കൂട്ടിച്ചേര്‍ത്തു. അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസർ അസോസിയേഷന്റെയും പ്രതിനിധികളും ചിത്രീകരണം തീരും വരെ ഇവർക്കിടയിൽ മധ്യസ്ഥത നിൽക്കാനും യോഗത്തില്‍ തീരുമാനമായി.