ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മൈക്കല്ക്കുറ്റിയില് ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. രാമങ്കരി വേഴപ്രായിലാണ് അപകടം.വേഴപ്രാ ദേവസ്വംചിറ രാജുവിന്റെയും സിന്ധുവിന്റെയും മകന് ഉണ്ണിക്കുട്ടന് (27) ആണ് മരിച്ചത്.ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മൈല്‍ക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ പാടശേഖരത്തേയ്ക്കു തെറിച്ചു വീണ ഉണ്ണിക്കുട്ടനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.