കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. നാളെ മുതല്‍ സപ്തംബര്‍ 27വരെയാണ് കേരളത്തിന്റെ ചിലയിടങ്ങളില്‍ കനത്ത മഴ പ്രവചിക്കുന്നത്.
അതേസമയം, അറബിക്കടലില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 55 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ മണിക്കൂറില്‍ കാറ്റ് വീശിയേക്കാം.