ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ പ്രതികരണവുമായി താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ധീഖ്. പല അംഗങ്ങളും മൊഴിയെടുക്കാൻ കമ്മറ്റി വിളിച്ചിട്ടില്ലെന്നും മമ്മൂട്ടിയും മോഹനാലും മൂന്ന് നാല് തവണ കമ്മറ്റിക്ക് മുന്നിൽ ഹാജരായെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്ന് അഞ്ചു ദിവസങ്ങൾക്കു ശേഷമാണ് അമ്മയുടെ പ്രതികരണമുണ്ടായത്.
ഞങ്ങളുടെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിച്ചില്ല. മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ ചോദിച്ചത് എന്നാണ് പറഞ്ഞതെന്നും സിദ്ധീഖ് പറഞ്ഞു. മുമ്പ് മീറ്റിംഗ് നടക്കുമ്പോൾ റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ പറഞ്ഞിരുന്നില്ല. ചില വിഷയങ്ങളിൽ ഇടപടുന്നതിൽ ഞങ്ങൾക്ക് പരിമിതിയുണ്ടെന്നും സിദ്ധീഖ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ പോലീസ് പരാതി നൽകി അന്വേഷണം ആരംഭിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ കേസുകളുടെ പേരിൽ സിനിമാലോകത്തെയാകെ കുറ്റപ്പെടുത്തരുത്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോ എന്നറിയില്ല. ഇത്രയും സ്വാധീനമുള്ള ഒരു ഗ്രൂപ്പിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. രരണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.