തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കണ്ണൂർ വിളക്കോട് സ്വദേശി സഫീർ അറസ്റ്റിൽ. ഇന്നലെ തലശേരിയിൽ നിന്നാണ് എൻഐഎ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എഐഎ പ്രത്യേക കോടതിയിലാണ് പ്രതികൾ ഹാജരായത്. മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്ന് എൻഐഎ പറയുന്നു.
2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതി 13 വർഷമായി ഷാജഹാൻ എന്ന പേരിലാണ് കണ്ണൂരിൽ താമസിച്ചിരുന്നത്. മറ്റ് പ്രതികളെ പിടിച്ചെങ്കിലും സവാദിനെ കുറിച്ച് യാതൊരു വിവരവുണ്ടായിരുന്നില്ല. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.