തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആശ്വാസം. അഡ്വാന്‍സ് തുകയായി 7,500 രൂപ അനുവദിച്ചു. ഇന്ന് ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെപ്തംബര്‍ മാസം മുതല്‍ അഞ്ച് തവണയായി ഈ തുക ശമ്പളത്തില്‍ നിന്നും തിരികെ പിടിക്കും. അതേസമയം പെന്ഷന് വിതരണത്തില്‍ തീരുമാനമായില്ല
15,000 രൂപയാണ് ഓണം അഡ്വാന്‍സായി യൂണിയനുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അഡ്വാന്‍സ് തുക സംബന്ധിച്ച് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നില്ല. ജൂലൈ മാസത്തെ ശമ്പളവും ബോണവും വിതരണം ചെയ്യുന്നതിനൊപ്പം ഇന്ന് അഡ്വാന്‍സ് തുകയും കൈമാറും.
ജൂലൈ മാസത്തെ ശമ്പളം നല്‍കുന്നതിന് 40 കോടി രൂപയാണ് ഇന്ന് കൈമാറേണ്ടിയിരുന്നത്. നേരത്തെ മുപ്പത് കോടി നല്‍കിയിരുന്നു. 86 കോടിയാണ് ശമ്പളത്തിനായ് വേണ്ടത്. ബാക്കി തുക കെഎസ്ആര്‍ടിസി കണ്ടെത്തും.
അതേസമയം പെന്ഷന് വിതരണത്തില്‍ തീരുമാനമായില്ല. ജൂലൈ മാസത്തെ പെന്ഷന് വിതരണത്തിന് 71 കോടി രൂപ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരേയും പെന്ഷന് വിതരണം നടന്നിട്ടില്ല.