ആലപ്പുഴ: കാലവര്‍ഷം രൂക്ഷമായതോടെ തീരാദുരിതത്തില്‍ അകപ്പെട്ട കുട്ടനാട് താലൂക്കില്‍ അംഗന്‍വാടികളും പ്രഫഷണല്‍ കോളജും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നു. വെളളത്താല്‍ ചുറ്റപ്പെട്ട ജില്ല എന്ന്് അറിയപ്പെടുന്ന ആലപ്പുഴയിലെ കുട്ടനാട് താലൂക്ക് വെളളത്തില്‍ മുങ്ങിയിരിക്കുകയാണ്. മഴയുടെ വീര്യം ചെറുതായൊന്നു കുറഞ്ഞിട്ടും ഇവിടത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും കടുത്തവെള്ളക്കെട്ടിലായതിനാല് ഇവര്‍ക്ക് ഉണ്ണാനോ ഉറങ്ങാനോ കഴിയാനാവാത്ത സ്ഥിതിയിലാണ്. അതിനാല്‍ ഇവിടെ സ്കൂളുകള്‍ തുറക്കുവാനോ കുട്ടികള്‍ക്ക് എത്തിച്ചേരുവാനോ കഴിയാത്ത അവസ്ഥയാണ്.അതുകൊണ്ട് തന്നെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതും.
അതേസമയം കോട്ടയം ജില്ലയിലെ 40 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി പിരിച്ചുവിട്ടു. ജില്ലയില്‍ നിലവിലുള്ളത് 70 ക്യാമ്പുകളിലായി 3658 കുടുംബങ്ങളാണ്. മാത്രമല്ല, മറ്റ് താലൂക്കുകളിലാകട്ടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ, കോട്ടയത്ത് പരുത്തുംപാറ എല്‍.പി സ്കൂള്‍, മൂലേടം അമൃത ഹൈസ്കൂള്‍ എന്നിവയൊഴികെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.