തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ പിഴപ്പിരിവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് എതിരായ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം പച്ചക്കള്ളം. പിഴ പിരിച്ചെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിന്റെ സര്‍ക്കുലറിന്റെ പകര്‍പ്പ് പുറത്തായി.
ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി തുക പിരിച്ചെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് ജോയന്റ് ആര്‍ടിഒ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 1000 കോടി പിഴപ്പിരിവിനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഉയര്‍ന്ന ടാര്‍ഗറ്റാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്.
2022-23 വര്‍ഷം എംവിഡി പിരിക്കേണ്ട പുതുക്കിയ ടാര്‍ഗറ്റ് എന്ന പേരിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മോട്ടോര്‍ വാഹന വകുപ്പ് 2022-23 വര്‍ഷം സ്വരൂപിക്കേണ്ട തുക 5300.71യാണ്. 2022-23 വര്‍ഷത്തേക്ക് ആദ്യം നല്കിയ ടാര്‍ഗറ്റ് 4138.58 കോടി രൂപയായിരുന്നു. വാര്‍ത്ത നിഷേധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു.