തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ബെവ്ക്കോ ജീവനക്കാരിക്ക് കൊവിഡ്-19 ഇല്ലെന്ന് പരിശോധനാ ഫലം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
പനി ബാധിച്ചതിനെ തുടർന്ന് ഇവരെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പവർഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട് ലെറ്റിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരനെയും പനിയെ തുടർന്ന് വീട്ടിൽ നിരീക്ഷത്തിലാക്കിയിരിക്കുകയാണ്.