കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ടൗണ്‍ സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.
കൊയിലാണ്ടി നഗരസഭയിലെ മുൻ ഡൈവറാണ് കസ്റ്റഡിയിലുള്ള അഭിലാഷ്. സത്യനാഥനുമായി ഇയാള്‍ക്ക് ശത്രുതയുണ്ടായിരുന്നതായാണ് സൂചന. ആക്രമണ സമയത്ത് അഭിലാഷിനൊപ്പം കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം മുറിവുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍.