കോട്ടയം: വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്. സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത തൂക്കുപാലമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് അപകടത്തില്‍പ്പെട്ടത്.
പരിധിയിലധികം സഞ്ചാരികള്‍ തൂക്കുപാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. തൂക്കുപാലത്തില്‍ കയറുമ്പോള്‍ ആവശ്യമായ നിര്‍ദേശങ്ങളോ ഉപദേശങ്ങളോ നല്കാന് സംവിധാനമുണ്ടായിരുന്നില്ലെന്ന് അപകടത്തില്‍പ്പെട്ടവര്‍ പറഞ്ഞു.