തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും.2024-25 സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന സഭാ സമ്മേളനം മാര്‍ച്ച് 27 വരെ ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 29, 30, 31 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി അഞ്ചിന് 2024-25 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നടക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഫെബ്രുവരി ആറ് മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും.
ധനാഭ്യാര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ 2024-25 സാമ്ബത്തിക വര്‍ഷത്തെ ധനാഭ്യാര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനായി നീക്കിവച്ചിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.